കൊച്ചി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തൃശൂർ: നട്ടെല്ല് ശസ്ത്രക്രിയയിൽ സംസ്ഥാനത്ത് പുതിയ നാഴികകല്ലാവുന്ന യൂണിലാറ്ററൽ ബൈപോർട്ടൽ എൻഡോസ്കോപ്പിക് (യുബിഇ) സിസ്റ്റം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ചു.
ജർമ്മൻ മെഡിക്കൽ ടെക്നോളജി കമ്പനിയായ റിച്ചാർഡ് വുൾഫ് ജിഎംബിഎച്ച് വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമാണ്.
ഹെർണിയേറ്റഡ് ഡിസ്കുകൾ പോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിനായി യുബിഇ സിസ്റ്റം സഹായിക്കും.
അസാധാരണമായ കൃത്യതയിലുടെ ചികിത്സയുടെ ആഘാതം കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണിതെന്ന് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ പറഞ്ഞു.
"യുബിഇ സാങ്കേതികത മികച്ച ഒരു ബൈപോർട്ടൽ രീതിയാണ് ഉപയോഗിക്കുന്നത്. ഒന്ന് വഴി നട്ടെല്ലിൻ്റെ ആന്തരിക ദൃശ്യങ്ങളും മറ്റൊന്ന് വഴി ചികിത്സാ നടപടിക്രമവും സാധ്യമാവും," ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ന്യൂറോസർജറി മേധാവി ഡോ. ......
കൊച്ചി: പി.എം ശ്രീ പദ്ധതിയിൽ വർഗീയ അജണ്ട തിരുകിക്കയറ്റാൻ ആര് തന്നെ ശ്രമിച്ചാലും കേരളത്തിൽ നടപ്പില്ലെന്ന് സി.പി.എം അഖിേലന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി.കുട്ടികളെ എന്താണ് പഠിപ്പിക്കേണ്ടതെന്ന സിലബസ് തയാറാക്കുന്നത് അതാത് സംസ്ഥാനങ്ങളാണ്.കുട്ടികളുെട മനസ് മലിനീകരിക്കുന്ന ഒന്നും ഇവിടെ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് തേവര സേക്രട്ട് ഹാർട്ട് കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ്’ പരിപാടി ഉദ്ഘാടനം ചെയ്തശേഷം കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.സ്കൂൾ വിദ്യാഭ്യാസ ചെലവിലേക്ക് കേന്ദ്രഫണ്ട് ലഭിക്കുന്നതിന് ഉപാധി മുന്നോട്ട് വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ......
വാഷിങ്ടൺ: ഏഴു വർഷത്തിന് ശേഷം സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെത്തുമ്പോഴും ചർച്ചകളിൽ നിറയുന്നത് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകമാണ്. സൗദി അറേബ്യയുടെ ശക്തനായ വിമർശകനും വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കു നേരേ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ......
ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിക്ക് നിർണ്ണായകമായ ഒരു വിധി പ്രസ്താവത്തിൽ, ജില്ലാ ജഡ്ജി തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ നിലവിലുള്ള ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രത്യേക ക്വാട്ടയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉന്നത നീതിന്യായ സർവീസ് (Higher Judicial Service) നിയമനങ്ങളിൽ സീനിയോറിറ്റി എങ്ങനെ നിശ്ചയിക്കണം എന്നതുമായി ബന്ധപ്പെട്ട് കോടതി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ജസ്റ്റിസ് ബി.ആർ. ......
കൊച്ചി: തുടര്‍ച്ചയായ ശ്വാസകോശ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കായി എറണാകുളം വി.പി.എസ് ലേക്ഷോര് ആശുപത്രിയില്‍ ക്രോണിക് ലംഗ് ഡിസീസ് ക്ലിനിക് (സി.എല്‍.ഡി.സി) പ്രവര്‍ത്തനം ആരംഭിച്ചു. സി.ഒ.പി.ഡി, ബ്രോങ്കൈക്ടസിസ്, പള്‍മണറി ഫൈബ്രോസിസ് തുടങ്ങി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ബഹുമുഖ പിന്തുണ നല്കി ജീവിത നിലവാരം ഉയര്‍ത്തുകയാണ് സി.എല്‍.ഡി.സി ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ......
ആധുനിക കാലഘട്ടത്തിൽ ലൈബ്രറികൾ വിജ്ഞാന വിതരണ കേന്ദ്രങ്ങൾ ആകണം എന്നും വായനയിലൂടെ കിട്ടുന്ന അറിവുകൾക്ക് മാത്രമേ സ്ഥായിയായ മാറ്റം ഉണ്ടാക്കാൻ കഴിയൂ എന്നും ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവരശേഖരണത്തിന് ഒട്ടനവധി പരിമിതികൾ ഉണ്ട്.
പരിപാടി വൈസ് ചാൻസിലർ ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാറ്റിക് ആനിമൽ ഹെൽത്ത് (NCAAH) നവംബർ 24–25, തീയതികളിൽ “Advances in Marine Bio-Discovery of Drugs, Pharmaceuticals and Nutraceuticals” എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു. പരിപാടി കൊച്ചിയിലെ രവിപുരത്തുളള ദി മേഴ്സി ബിസിനസ് ഹോട്ടലിൽ നടക്കും.
ഭാരത സർക്കാരിൻ്റെ വിദ്യാഭ്യാസ മന്ത്രാലയം, നടപ്പാക്കുന്ന SPARC (Scheme for Promotion of Academic and Research Collaboration) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ശില്പശാല, സാൻഡിയാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ Centre for Marine Biotechnology and Biomedicine ന്റെ സഹകരണത്തോടെയാണ് നടക്കുന്നത്.
മറൈൻ ബയോ ഡിസ്കവറിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, പ്രോട്ടോ കോളുകൾ എന്നിവ മനുഷ്യ, വെറ്റിനറി മേഖലയിലെ ആരോഗ്യ പരിപാലനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ശില്പശാല ചർച്ച ചെയ്യുന്നത്. ......
ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇന്നലെ തന്റെ 41-ാം പിറന്നാൾ ആഘോഷിച്ചു. അതോടനുബന്ധിച്ച്, അവർ അഭിനയിക്കുന്ന സിനിമകളുടെ അണിയറ പ്രവർത്തകർ പ്രത്യേക പോസ്റ്ററുകൾ പുറത്തിറക്കി ആശംസകൾ നേർന്നിരുന്നു. ......
കൊച്ചി, 19 നവംബർ 2025: തണ്ണീർത്തട സംരക്ഷണവും ട്രോപ്പിക്കൽ ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനവും മുൻനിർത്തി സംഘടിപ്പിക്കുന്ന അന്തർദേശീയ സമ്മേളനം ട്രോപ്പിക്കൽ ബയോ സമ്മിറ്റ് (TBS) 2025 ഇന്ന് കുഫോസിൽ തുടങ്ങി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ മുൻ ചെയർപേഴ്സൺ ഡോ. ......